Today: 20 May 2024 GMT   Tell Your Friend
Advertisements
എയര്‍ ഇന്ത്യ എക്സ്പ്രസ് സമരം പിന്‍വലിച്ചു
Photo #1 - India - Otta Nottathil - air_india_express_strike_called_off
കൊച്ചി: ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിശോധിക്കാമെന്ന് മാനേജ്മെന്‍റ് ഉറപ്പു നല്‍കിയതിനു പിന്നാലെ അപ്രതീക്ഷിത സമരം പിന്‍വലിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍. പിരിച്ചു വിട്ട 25 ജീവനക്കാരെ തിരിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചതോടെ നിരവധി ഫ്ലൈറ്റുകള്‍ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് മാനേജ്മെന്‍റ് ജീവനക്കാരുമായി സമവായചര്‍ച്ചകള്‍ നടത്തിയത്. കൂടുതല്‍ ജീവനക്കാര്‍ക്ക് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്.

അസുഖത്തിന്‍റെ പേരു പറഞ്ഞ് ചൊവ്വാഴ്ച രാത്രി മുതല്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധി എടുത്തതോടെ ബുധനാഴ്ച മാത്രം 90 സര്‍വീസുകളാണ് മുടങ്ങിയത്. ഇന്നു നടത്തേണ്ടിയിരുന്ന 285 ര്‍വീസുകളില്‍ 85 സര്‍വീസുകളും റദ്ദാക്കി. ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ ഉപഗ്രൂപ്പാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്.

കേരളത്തിലായിരുന്ന എയര്‍ ഇന്ത്യ എസ്ക്പ്രസിന്‍റെ ആസ്ഥാനം നേരത്തെ ഇവിടെനിന്നു മാറ്റിയിരുന്നു. ഇതിലെ മുതിര്‍ന്ന കാബിന്‍ ക്രൂ അംഗങ്ങളില്‍ ഭൂരിഭാഗവും മലയാളികളാണ്. ടാറ്റ ഗ്രൂപ്പിന് എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം വലിയ നാണക്കേടുണ്ടാക്കിയതായും വിലയിരുത്തപ്പെട്ടിരുന്നു.
- dated 10 May 2024


Comments:
Keywords: India - Otta Nottathil - air_india_express_strike_called_off India - Otta Nottathil - air_india_express_strike_called_off,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
kirgyztan_indian_students
കിര്‍ഗിസ്ഥാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
covaxin_sideeffects
കോവിഷീല്‍ഡിനു പിന്നാലെ കോവാക്സിനും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
India_takes_over_Iran_port
ഇറാനിലെ തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
norka_nursing_recruitment_wales_uk_last_date_may_24
നോര്‍ക്ക ~ യു.കെ വെയില്‍സ് നഴ്സിങ് റിക്രൂട്ട്മെന്റ് ജൂണ്‍ 6 മുതല്‍ 8 വരെ ; അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 24
തുടര്‍ന്നു വായിക്കുക
4th_loka_kerala_sabha
നാലാം ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്; നൂറോളം രാജ്യങ്ങളില്‍ നിന്നെത്തുന്നത് 351 അംഗങ്ങള്‍
തുടര്‍ന്നു വായിക്കുക
nursing_recruitment_belgium_odepc_application_call_for
നഴ്സുമാര്‍ക്ക് ബെല്‍ജിയത്തില്‍ തൊഴിലവസരം നിയമനവും വിസയും ടിക്കറ്റും സൗജന്യം പരിശീലന കാലയളവില്‍ സ്റൈ്റപ്പന്റും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us